മുതുകുളം : വനിതാ ശിശു വികസന വകുപ്പിലെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂൾ കൗൺസലർമാരുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ നടന്നു.ഐ.സി.ഡി .എസ് മുതുകുളത്തിനു കീഴിൽ വരുന്ന വിവിധ പഞ്ചായത്തിലെ അങ്കണവാടികളിലെ തിരഞ്ഞെടുക്കപ്പെട്ട വർണകൂട്ടു അംഗങ്ങൾക്കായി സ്‌കൂൾ കൗൺസലർമാർ ക്ലാസുകൾ നൽകി. ഓരോ പഞ്ചായത്തിൽ നിന്നും ഒരു നേതൃത്വ നിരയെ തയ്യാറാക്കുക എന്നതാണ് ഈ ക്ലാസുകളുടെ ലക്ഷ്യം. വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ദ്വിദിന ക്യാമ്പ് നടന്നു. പദ്ധതിയുടെ സഹായത്തോടെ മംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, വലിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ ആദ്യ ഘട്ട ബോധവത്കരണ ക്ലാസുകൾ മേയ് 26 ന് നടന്നു.