ഹരിപ്പാട് : യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്ന ബി.വിമലാകാരണവരുടെ അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ്. ജില്ലാ സെക്രട്ടറി കെ.എസ്.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു.ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രാമകൃഷ്ണൻ, എം.സജീവ്, ശ്രീവിവേക്, അരുൺ കാരണവർ, സുജിത്ത് കരുവാറ്റ, ശ്രീരാജ് മുളക്കൽ, എസ്.അമ്പാടി, ഷാഹു ഉസ്മാൻ, രാം കിഷൻ, മനു നങ്ങ്യർകുളങ്ങര, നകുലൻ പള്ളിപ്പാട്, പി.സി.പ്രമോദ്, രാഹുൽ രാജൻ എന്നിവർ സംസാരിച്ചു.