
ആലപുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോകടർമാർക്ക് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.ശശികല, വിവിധ വിഭാഗം പ്രൊഫസർമാരായ ഡോ. ഷാഹുൽ ഹമീദ് (ജനറൽ മെഡിസിൻ), ഡോ.എസ്.പി.അനിത (ജനറൽ മെഡിസിൻ), ഡോ.പി.കെ.സതിയമ്മ (ഗൈനക്കോളജി വിഭാഗം), ഡോ.പി.കെ. ബാലചന്ദ്രൻ (ഡർമറ്റോളജി), ഡോ. കെ.എസ്. മോഹൻ ക്രാർഡിയോളജി) എന്നിവർക്കാണ് കെ.ജി.എം.സി.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.