parumala-seminary
പരുമല സെമിനാരി സ്‌കൂളിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് മാനേജർ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി, പരുമല സെമിനാരി മാനേജർ ഫാദർ പോൾ കെ.വി. റമ്പാൻ എന്നിവർ ഒന്നിച്ച് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുന്നു

മാന്നാർ: പരുമല സെമിനാരി സ്‌കൂളിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് മാനേജർ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി, പരുമല സെമിനാരി മാനേജർ ഫാദർ പോൾ കെ.വി. റമ്പാൻ എന്നിവർ ഒന്നിച്ച് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ പ്രഥമാദ്ധ്യാപകൻ അലക്സാണ്ടർ പി.ജോർജ്, പി.ടി. എ പ്രസിഡൻറ് ബഷീർ പാലക്കീഴിൽ, മദർ പി.ടി. എ പ്രസിഡന്റ് രഹന സക്കീർ, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.ടി തോമസ് പീടികയിൽ, എക്സി.അംഗം യോഹന്നാൻ ഈശോ, എസ്.എസ്.ജി പ്രസിഡന്റ് തോമസ്ഉമ്മൻ അരികുപുറം, പി.ടി. എ എക്സി.അംഗം ഷമീർ തറയിൽപള്ളത്ത്, അദ്ധ്യാപികമാരായ ലിസി തോമസ്, ജിനുരാജു, ഷീജ പി.കുര്യൻ, അശ്വതി ജേക്കബ്, ഹൈറുന്നിസ ഐ, ആൻസി പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനായുള്ള ചർച്ചകൾ നടന്നു.