മാന്നാർ: തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കിയുള്ള ഇരുപതാമത് അഖില കേരള രാമായണമേള ആഗസ്റ്റ് ഏഴുമുതൽ 14 വരെ മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രാങ്കണത്തിൽ നടക്കും. ആഗസ്റ്റ് 7ന് വൈകിട്ട് 5നാണ് ഉദ്ഘാടനം. എൽ.പി, യു.പി., എച്ച്. എസ്, എച്ച്.എസ്.എസ്, കോളേജ് വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് 12, 13 തീയതികളിൽ രാമായണ കഥാകഥനം, രാമായണപാരായണം, പ്രസംഗമത്സരം, പദ്യം കാണാതെ ചൊല്ലൽ, കീർത്തനാലാപനം (രാമസ്തുതി), ഭജന, ചിത്രരചന, തിരുവാതിരക്കളി, ടാബ്ലോ, പ്രശ്നോത്തരി എന്നീ ഇനങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കും. രാമായണമേളയ്ക്ക് കേരള ഹിന്ദുമതപാഠശാല അദ്ധ്യാപകപരിഷത്ത് മുൻ സെക്രട്ടറി വിനോദ് കുമാർ നേതൃത്വം നൽകും. വിജയികൾക്ക് സമ്മാനങ്ങളും കൂടുതൽ പോയിന്റ് ലഭിക്കുന്ന വിദ്യാലയത്തിനും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിനും എവർറോളിംഗ് ട്രോഫിയും രാമായണപ്രതിഭകൾക്ക് സ്വർണ നാണയങ്ങളും സമ്മാനമായി നൽകും. രജിസ്ട്രേഷൻ ആരംഭിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 9ന് വൈകിട്ട് 5ന് മുൻപ് സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 90611 75555, 82815 43745. E-mail: akhilakeralaramayanamela@gmail.com. വിദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് താമസസൗകര്യത്തിന് മുൻകൂറായി 9947583444 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് സേവാസമിതി ഭാരവാഹികൾ അറിയിച്ചു.