1

കുട്ടനാട്: രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണവും ഇതോടനുബന്ധിച്ചു നടന്ന ഫലവൃക്ഷത്തൈ നടലും ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ ജോസി നിർവഹിച്ചു . കുട്ടനാട് അസി.രജിസ്ട്രാർ ഷിജു ശിവദാസ് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ ടി.ജിജോ, കെ.കെ.ജോസഫ്, കെ.എം.ജേക്കബ്, തങ്കമ്മ ഈപ്പൻ. നീലകണ്ഠപിള്ള, പി.ജി.അശോക് കുമാർ, എൻ.ഐ.തോമസ് തുടങ്ങിയവർ പങ്കെടുത്തു പി.സി.ജയചന്ദ്രകുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി വി.എസ്.പ്രമീള നന്ദിയും പറഞ്ഞു.