അരൂർ: അരൂർ സർവീസ് സഹകരണ സംഘം (മൾട്ടി പർപ്പസ് സൊസൈറ്റി) പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 9 ന് കെ.എസ്.ഡി.പി. ചെയർമാൻ സി.ബി.ചന്ദ്രബാബു നിർവഹിക്കും. സംഘം പ്രസിഡന്റ് ബിജു.പി. ജോസ് അദ്ധ്യക്ഷനാകും.ചടങ്ങിൽ ദെലീമ ജോജോ എം.എൽ.എ , ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) എസ്.ജോസി എന്നിവർ മുഖ്യാതിഥികളാകും. സംഘം സെക്രട്ടറി സി.എസ്.ശെൽവരാജ്, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.