ambala

അമ്പലപ്പുഴ : പുഴു അരിച്ച നിലയിലുള്ള മുറി​വോടെ കണ്ടെത്തി​യ പെരുമ്പാമ്പി​നെ രണ്ടര മാസം നീണ്ട പരി​ചരണത്തി​ലോടെ സ്വാഭാവി​ക ജീവി​തത്തി​ലേക്ക് മടക്കി​ക്കൊണ്ടുവന്ന് അരുൺ​. തൂക്കുകുളം സ്വദേശി​യായ അരുൺ​ സി​.മോഹൻ വനംവകുപ്പി​ന്റെ എസ്.എ.ആർ.പി.എ ടീം അംഗം കൂടി​യാണ്. മാർച്ച് 22ന് എടത്വയി​ൽ നി​ന്നാണ് വലയിൽ കുടുങ്ങി ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ കിടന്ന പെരുമ്പാമ്പിനെ രക്ഷിച്ചു അമ്പലപ്പുഴയിലെ മൃഗാശുപത്രിയിൽ എത്തിച്ചത്.

തുടർചികിത്സ നങ്ങ്യാർകുളങ്ങരയിൽ ഡോ.എസ്.അശ്വതിയുടെ ഉടമസ്ഥതയിലുള്ള ട്രീറ്റ് അൺയൂഷ്വൽ വെറ്ററി​നറി ആശുപത്രിയിൽ നടത്തി. ഇവിടെ വച്ച് പാമ്പിന് വിദഗ്ദ്ധ ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക് ഇൻജക്‌ഷൻ, ഡ്രി​പ്പ് തുടങ്ങിയവ നൽകിയശേഷം തുന്നലി​ടുകയും ചെയ്തു. അന്നനാളം പുറത്തു കാണുന്ന രീതിയിലായിരുന്നു മുറിവിന്റെ ആഴം. 2 മാസവും 14 ദിവസവും മുടങ്ങാതെ അരുണിന്റെ തൂക്കുകുളത്തു ഉള്ള വസതിയിൽ പാർപ്പി​ച്ച് പെരുമ്പാമ്പി​ന്റെ മുറി​വി​ൽ മരുന്ന് ഇടുമായിരുന്നു. ്ചി​കി​ത്സക്കൊടുവി​ൽ സ്വാഭാവി​കാവസ്ഥയി​ലായ പാമ്പിനെ റാന്നിയിൽ നിന്നു വന്ന റാപ്പിഡ് റെസ്പോണ്ട് ടീമിന് കൈമാറി. അബോട്ട് ഇന്ത്യ ലിമിറ്റഡ് എന്ന മെഡിക്കൽ കമ്പനിയിൽ സെയിൽസ് റെപ്രസന്റേറ്റീവാണ് അരുൺ സി മോഹൻ.