ആലപ്പുഴ: പ്രളയ ദുരിതാശ്വാസ ധനസഹായം പതിനായിരം രൂപയിൽ അധികം ലഭിച്ച വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നടത്തി വരുന്ന ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള നിർദ്ദേശം പുനർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേൻ (ബി.കെ.എം.യു) ജില്ലാ കമ്മറ്റി പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്ന് അറിയിച്ചു. വിഷയം തദേശ സ്വയം ഭരണ വകുപ്പ്, ധനകാര്യ മന്ത്രിമാരുടെയും, ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് സംഘടന നിവേദനം സമർപ്പിച്ചു. സമരത്തിന്റെ ആദ്യ പടിയായി ഭവന സഹായം നിഷേധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കും. ആലപ്പുഴ ടി.വി.സ്മാരകത്തിൽ കൂടിയ ബി.കെ.എം.യു ജില്ലാ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ടി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ചന്ദ്രനുണ്ണിത്താൻ, ബി.ലാലി, സാറാമ്മ തങ്കപ്പൻ, ഗോപി ആലപ്പാട്, ഇ.എം.സന്തോഷ് കുമാർ, സി.വി.സതീശൻ, ബിനു മോൻ , സുരേന്ദ്രൻ, ടി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.