ആലപ്പുഴ : തകരാറിലായ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളിലൂടെ ഉപ്പ് വെള്ളം കയറുന്നത് തടയാൻ അടിയന്തരമായി തകരാറിലായ ഷട്ടറുകൾ പുനരുദ്ധരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. പരിഹാരത്തിനായി മുഖ്യമന്ത്രി, ഇറിഗേഷൻ ,പൊതുമരാമത്ത് ,കൃഷി വകുപ്പു മന്ത്രിമാർക്കും നിവേദനങ്ങൾ സമർപ്പിക്കുമെന്ന് ബേബി പാറക്കാടൻ പറഞ്ഞു.