wafiyya-collage-

മാന്നാർ: നഫീസത്തുൽ മിസ്രിയ ഇസ്ലാമിക് വനിതാ കോളേജിലെ (വഫിയ്യ) രണ്ടാംബാച്ച് വിദ്യാർത്ഥികൾക്ക് യാത്രയയപ്പും രക്ഷകർത്തൃ സംഗമവും നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാന്നാർ പുത്തൻപള്ളി ചീഫ്ഇമാം എം.എ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ഹാജി ഇസ്മായിൽകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പി.എ അഷ്‌റഫ്ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് നൗഷാദ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് അദ്ധ്യാപകരായ സഖരിയ ബാഖവി, ഹംസ ഫൈസി, പതിയാങ്കര വാഫി കോളേജ് സെക്രട്ടറി സലിം ഫൈസി, പൊന്നുരുത്തി ഉസ്താദ്, മാന്നാർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഹംസ ഫൈസി സ്വാഗതവും ഷഫീഖ് നന്ദിയും പറഞ്ഞു.