മാന്നാർ: നരേന്ദ്രമോദി സർക്കാർ തുടർച്ചയായി എട്ടുവർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ച് ഭാരതീയ ജനതാപാർട്ടി വിപുലമായ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാന്നാർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖല മഹിളാമോർച്ചയുടെ നേതൃത്വത്തിൽ സമ്പർക്ക യജ്ഞത്തിന് തുടക്കം കുറിച്ചു. കുത്തിയോട്ടപ്പാട്ടുകൾ രചിച്ച് ഇന്ത്യൻബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംനേടിയ ആദ്യവനിത മാന്നാർ കുരട്ടിശേരി വരദയിൽ ഡോ.എൽ.ശ്രീരഞ്ജിനിയെ ആദരിച്ച് സമ്പർക്കയജ്ഞത്തിന്റെ ഉദ്ഘാടനം വാർഡ്മെമ്പർ ശാന്തിനി ബാലകൃഷ്ണനും മഹിളാമോർച്ച മാന്നാർമണ്ഡലം ജനറൽസെക്രട്ടറി പാർവതിരാജീവും ചേർന്ന് നിർവഹിച്ചു. മാന്നാർ പഞ്ചായത്ത് പടിഞ്ഞാറൻ മേഖല മഹിളാമോർച്ച പ്രസിഡന്റ് വസന്തകുമാരി, അരുണ എന്നിവർ നേതൃത്വം നൽകി.