
ചേർത്തല: കെ.വി.എം ആശുപത്രിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. ആശുപത്രിയിൽ എത്തിയ എല്ലാ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ജീവനക്കാർക്കും പത്തോളജി വിഭാഗം മേധാവി ഡോ. കെ. പ്രസന്നകുമാരി സൗജന്യമായി വൃക്ഷതൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന സന്ദേശവും നൽകി. ചടങ്ങുകൾക്ക് പി.ആർ.ഒമാരായ കാർത്തിക, ഉണ്ണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.