 
ചേർത്തല: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചേർത്തല നൈപുണ്യ കോളേജിലെ ഭൂമിത്ര സേനാംഗങ്ങൾ,പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി,ക്ലബ് കോ-ഓർഡിനേറ്റർമാരായ രഞ്ജു ചന്ദ്രൻ,മേരി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോളേജിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതി ദിന സന്ദേശവും നൽകി.