മാന്നാർ: നായർസമാജം ഗേൾസ് ഹൈസ്കൂളിന്റെയും മാന്നാർ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി 'പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജി.ജയകൃഷ്ണൻ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. സ്‌കൂൾ പ്രഥമാദ്ധ്യാപിക ടി.പ്രീതാകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ. ആർ. ശങ്കരനാരായണൻ നായർ പുരസ്‌കാരവിതരണം നടത്തി. അദ്ധ്യാപകരായ ജെ.ഹരികൃഷ്ണൻ, വി. ആർ.ശോഭനാദേവി എന്നിവർ സംസാരിച്ചു.