മാവേലിക്കര: ഗവ.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ് വിഭാഗത്തിൽ പുതിയ കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനവും വി.എച്ച്.എസ് പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും എൻ.എം.എം.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് എൻഡോവ്മെന്റ് വിതരണവും പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ബി.പ്രേംദീപ്, സ്കൂൾ പ്രിൻസിപ്പൽ പുഷ്പ രാമചന്ദ്രൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രിൻസിപ്പൽ ചന്ദ്രിക.എൻ, സ്റ്റാഫ് സെക്രട്ടറി ജയ്നി.എൻ, അനിറ്റ ജോസഫ്, ആര്യ സുരേഷ് എന്നിവർ സംസാരിച്ചു.