godown
താമരക്കുളം ക്ഷീരോല്പാദക സഹകരണ സംഘം ഓഫീസിനോട് ചേർന്ന് പുതുതായി നിർമ്മിച്ച കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിക്കുന്നു.

ചാരുംമൂട് : താമരക്കുളം ക്ഷീരോല്പാദക സഹകരണ സംഘം ഓഫീസിനോട് ചേർന്ന് പുതുതായി നിർമ്മിച്ച കാലിത്തീറ്റ ഗോഡൗൺ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു. ക്ഷീരകർഷകരെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു. എം.എസ്. അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സംഘം ഭരണസമിതിയിലെ മുതിർന്ന അംഗങ്ങളെയും സർവ്വീസിൽ നിന്നു വിരമിച്ച ഭരണിക്കാവ് ക്ഷീര വികസന ആഫീസർ എസ്. രഘുനാഥൻ പിള്ളയെയും മന്ത്രി ആദരിച്ചു.

ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ക്ഷീര കർഷകരെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ക്ഷീര വികസന വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.സുമ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ , പഞ്ചായത്തംഗം ആത്തുക്കാ ബീവി, സംഘം പ്രസിഡന്റ് എം.എച്ച് ബദറുദീൻ, സെക്രട്ടറി പി.എസ്.നിസാമുദീൻ, കെ.രവീന്ദ്രൻ ,പി.ഷാഹുൽ ഹമീദ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.