മാവേലിക്കര: യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ്.സി കുറ്റിശ്ശേരിൽ പ്രസ്ഥാവിച്ചു. പടച്ചുണ്ടാക്കിയ ശബ്ദരേഖ കാട്ടി കേരള കോൺഗ്രസ് നേതാവിനെ ഇല്ലാതാക്കാമെന്ന ഉദ്ദേശത്തോടെ ചിലർ നടത്തുന്ന ശ്രമത്തെ അർഹിക്കുന്ന അവജ്ഞയോടെ പാർട്ടിയും ജനങ്ങളും തള്ളിക്കളയും.
മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തീകരിച്ചു സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നേതാക്കളെ അപകീർത്തിപ്പെടുത്തി പാർട്ടിയെ തകർത്തു കളയുവാനുള്ള ഈ ന്യൂജൻ രാഷ്ട്രീയ കുതന്ത്രത്തെ പാർട്ടി ഒറ്റെക്കെട്ടായി നേരിടുമെന്നും തോമസ്.സി കുറ്റിശ്ശേരി പറഞ്ഞു.