1

കുട്ടനാട്: മുട്ടാറുകാർക്ക് ജീവന് ഭീഷണി ഉയർത്തി കണ്ണംകുളം പാലം,. പാലത്തിലെസ്റ്റെപ്പും കൈവരികളും തകർന്ന് ഏത് നിമിഷവും നിലംപതിക്കാമെന്ന നിലയിലായാണ്. ഈ പാലം പൊളിച്ചു പണിയാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധ സമരത്തിലാണ്. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡിലെ കണ്ണംകുളം പാലം നാല് പതിറ്രാണ്ടോളം പഴക്കമുള്ളതാണ്. വളരെ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള പാലത്തിന് 20ലേറെ സ്റ്റെപ്പുകളുണ്ട്. ഇതിൽ പലതും തകർന്ന നിലയിലാണ്. ഇതിന് പുറമെ കൈവരികളും തകർന്നിട്ട് നാളുകളേറെയായി. മുട്ടാർ സെന്റ് സേവ്യേഴ്സ് ഹൈസ്ക്കൂൾ, അമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, പബ്ളിക് ഹെൽത്ത് സെന്റർ ഗവ.യു.പി സ്കൂൾ എന്നിവിടങ്ങൾക്ക് പുറമെ മാമ്പുഴക്കരി, എടത്വ, എ.സി റോഡ് എന്നീ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗമാണ് ഈ പാലം. പാലം അപകടസ്ഥിതിയിലായതോടെ നിരവധി ബുദ്ധുട്ടുകൾ സഹിച്ചാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര.

നാട്ടുകാരുടെ ദുരിതാവസ്ഥക്കണ്ട് അടിയന്തരമായി പാലം പൊളിച്ചു പണിയാൻ അധികൃതർ തയ്യാറാകണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.കൃഷ്ണൻ കുട്ടി ആവശ്യപ്പെട്ടു.