 
ഹരിപ്പാട്: രമേശ് ചെന്നിത്തല എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഹരിപ്പാട് നഗരസഭ വാർഡ് 18 ലെ എൻ.എച്ച് കണ്ടത്തിൽ റോഡിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെഎം രാജു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു ഷാജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീവിവേക്, എസ്.കൃഷ്ണകുമാർ, കെ കെ രാമകൃഷ്ണൻ ,അഡ്വ. ബി രാജാശേഖരൻ, പി.എസ് നോബിൾ, സുജ, മിനിസാറാമ്മ, നിർമ്മലാ കുമാരി,സുഭാഷിണി,ഉമാ റാണി, നാഗദാസ്,മഞ്ജുഷ എന്നിവർ സംസാരിച്ചു.