 
മാവേലിക്കര: മാർ ഇവാനിയോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി റീസർക്കുലേറ്ററി അക്വാപോണിക്സ് രീതിയിൽ നടത്തിയ നൈൽ തിലാപ്പിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഫാദർ തോമസ് പുത്തൻ പറമ്പിൽ, പ്രിൻസിപ്പൽ ഡോ.കെ.സി.മത്തായി, ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ.സൈമൺ തരകൻ, പോഗ്രാം ഓഫീസർമാരായ ദീപ ജയാനന്ദൻ, അശ്വതി പി, അക്വാകൾച്ചർ പ്രമോട്ടർമാരായ ജോസ് ജോസഫ്, ആതിര സുശീലൻ എന്നിവർ പങ്കെടുത്തു.