 
അമ്പലപ്പുഴ: സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ ച്ചേരി മുക്കിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവീനർ ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. എ.ആർ.കണ്ണൻ, സി.ശശികുമാർ, വി.ദിൽജിത്ത്, സുരേഷ് ബാബു,സീനോ വിജയരാജ്, എൻ.ഷിനോയി, രാജു പി.തണൽ, എ.എ.അസീസ്,ഉണ്ണി കൊല്ലംപറമ്പ്, ജി.സുഭാഷ്, നായിഫ് നാസർ, സോമൻ പിള്ള, സജി മാത്തേരി, കെ.ദാസപ്പൻ, ഷെഫീഖ്, അനുരാജ് അനിൽകുമാർ ,നെജീഫ് അരീശ്ശേരി,അസർ,നീരജ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.