 
മാന്നാർ: എസ്.എൻ.ഡി.പി യോഗം കുരട്ടിക്കാട് 72-ാം നമ്പർ ശാഖ മുൻ പ്രസിഡന്റ് പൊതുവൂർ വടക്കേ കൊട്ടയ്ക്കാട്ട് ആഗ്രഹം വീട്ടിൽ കെ.എൻ.രവീന്ദ്രൻ (രവി ഗുരുക്കൾ-72) നിര്യാതനായി. കേരള കരളിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പൊതുവൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: കെ ആർ.ശ്രീരാജ് (കരസേന, ജമ്മു കാശ്മീർ ), കെ.ആർ.ശംഭുരാജ് (കെ.എസ്.ഇ.ബി, മാന്നാർ). മരുമകൾ: ആര്യ.