ആലപ്പുഴ : സ്വാതന്ത്ര്യസമര സേനാനിയും കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ വി.സി.ചാക്കോ വെട്ടിച്ചിറയുടെ ചരമ വാർഷിക ദിനം കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് തോട്ടുങ്കൽ, ഇ. ഷാബ്ദ്ദീൻ, ജോമോന് കുമരകം, ഡി.ഡി.സുനിൽകുമാർ, ജേക്കബ് എട്ടുപറയിൽ, രാജൻ മേപ്രാൽ, പി.കെ.പരമേശ്വരൻ നായർ, ഹക്കിം മുഹമ്മദ് രാജാ എന്നിവർ സംസാരിച്ചു.