 
അമ്പലപ്പുഴ: തകർന്നടിഞ്ഞ് കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായ റോഡിൽ അറ്റകുറ്റപ്പണി നടത്താതെ അധികൃതർ. ദേശീയപാതയിൽ മാത്തേരി ജംഗ്ഷന് തെക്ക് ഭാഗത്ത് തോട്ടപ്പള്ളി ഹാർബറിലേക്കുള്ള റോഡിനാണ് ഈ ദുരവസ്ഥ.19 ലക്ഷം രൂപ ചെലവിൽ 2006 ൽ തുറമുഖ വകുപ്പ് നിർമ്മിച്ച 950 മീറ്റർ നീളമുള്ള റോഡിൽ പിന്നീട് യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
ഇപ്പോൾ കുളത്തിന് സമാനമായ രീതിയിലാണ് ഈ റോഡിന്റെ അവസ്ഥ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് മത്സ്യത്തെട്ടഴിലാളികളാണ് തോട്ടപ്പള്ളി തുറമുഖത്തെത്താൻ ഈ റോഡിനെ ആശ്രയിക്കുന്നത്. ഇത് കൂടാതെ തീരദേശ പൊലീസ് സ്റ്റേഷൻ, തോട്ടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, തുറമുഖ വകുപ്പ് എൻജിനീയർ ഓഫീസ് എന്നിവിടങ്ങളിലേക്കും ദേശീയ പാതയിൽ നിന്ന് വളരെ വേഗമെത്താൻ കഴിയുന്ന റോഡാണിത്. റോഡിന് ഇരുവശവും മത്സ്യമേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഐസ് പ്ലാന്റുകളsക്കം നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേരുടെ ആശ്രയമായ റോഡിനോട് അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാണ്.