
ആലപ്പുഴ: ജില്ലയിലെ പൊതുമേഖലാ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ടൗൺ ഹാളിൽ ക്രെഡിറ്റ് ഔട്ട് റീച്ച് പരിപാടി നടത്തി. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.രേണു രാജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കുകളുടെ വിവിധ വായ്പകളുടെ അനുമതി പത്രം ചടങ്ങിൽ അപേക്ഷകർക്ക് കൈമാറി. എസ്.ബി.ഐ റീജിയണൽ മാനേജർ ജൂഡ് ജെരാർദ്, കാനറ ബാങ്ക് റീജിയണൽ മാനേജർ രാജ് കുമാർ, എൽ.ഐ.സി സീനിയർ മാനേജർ പ്രദീപ് കുമാർ, നബാർഡ് ഡി.ഡി.എം പ്രേംകുമാർ, ലീഡ് ബാങ്ക് മാനേജർ എം. അരുൺ തുടങ്ങിയവർ പങ്കെടുത്തു.