ആലപ്പുഴ: നഗരത്തിൽ കനാലുകളുടെ സൗന്ദര്യവത്കരണവും, ഇടത്തോടുകളുടെ ശുചീകരണവും, സംരക്ഷണഭിത്തി കെട്ടലും ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിൽ നിർവ്വഹണ ഏജൻസിയായ കെ.ഐ.ഡി.ഡി.സി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജിന്റെറെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ കൂടിയ പദ്ധതി വിശദീകരണ യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീനരമേശ്, കെ.ബാബു, എ.ഷാനവാസ്, ആർ.വിനിത, ബിന്ദുതോമസ്, കക്ഷിനേതാക്കളായ എം. ആർ പ്രേം, റീഗോരാജു, ഡി.പി.മധു, സതീദേവി, നസീർ പുന്നക്കൽ, ഹരികൃഷ്ണൻ, സലിം മുല്ലാത്ത്, പി.രതീഷ്, കെ.ഐ.ഐ.ഡി.സി തിരുവനന്തപുരം പ്രോജക്ട് കോർഡിനേറ്റർ കെ.ഗോപകുമാർ, പ്രോജക്ട് മാനേജർ പി.സി.സജിത്, ടി.ബി.എ.എസ് കൺസ്ട്രക്ഷൻസ് ഷാഫി, കൺസൾട്ടന്റ് ട്രെയ്‌നി സി.ആർ.അഞ്ജലി, നഗരസഭാ സെക്രട്ടറി ബി.നീതുലാൽ, നഗരസഭ എൻജിനീയർ ഷിബു.എൽ.നാൽപ്പാട്ട് എന്നിവർ പങ്കെടുത്തു. പഴവീട് വാർഡ്, പാലസ് വാർഡ്, കൈതവന,സീവ്യൂ വാർഡ്,തിരുമല,മുനിസിപ്പൽ ഓഫീസ് ,തിരുവമ്പാടി ,കാളാത്ത്കളർകോട്,എ.എൻ പുരം,മുല്ലക്കൽ,ആശ്രമം,ഇരവുകാട്,നെഹ്റുട്രോഫി,പള്ളാത്തുരുത്തി,സിവിൽ സ്റ്റേഷൻ എന്നീ വാർഡുകളിൽ തോടുകളുടെ നവീകരണം ആരംഭിക്കും.