മാന്നാർ: പ്രവാചകനിന്ദ നടത്തിയതിലൂടെ ഏതാണ്ട് ഒരു കോടിയോളം വരുന്ന പ്രവാസികൾ അങ്കലാപ്പിലായിരിക്കുകയാണെന്നും ഗൾഫ് രാജ്യങ്ങളിൽ പണിയെടുത്തു ജീവിക്കുന്ന പ്രവാസി സഹോദരങ്ങളുടെ കഞ്ഞികുടിമുട്ടിക്കാൻ , ബി.ജെ.പി വക്താക്കൾ ശ്രമിക്കരുതെന്നും കേരളാ പ്രവാസി സംഘം ആവശ്യപ്പെട്ടു. ഈ നിലപാടുകൾ കൊണ്ട് ഇന്ത്യൻ ഉത്പ്പന്നങ്ങളെയും ഇന്ത്യൻ കച്ചവടക്കാരെയും മുമ്പെങ്ങും ഉണ്ടാകാത്തവിധം സംശയത്തിന്റെ നിഴലിലാണ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ വീക്ഷിക്കുന്നത്. പ്രവാസികളെയും കുടുംബങ്ങളെയും ദുരിതത്തിലേക്ക് തള്ളിയിടുന്ന നീക്കത്തിൽനിന്ന് സംഘപരിവാർ പിന്തിരിയണമെന്നും കേന്ദ്രസർക്കാർ ഉചിതമായ നടപടി എടുക്കണമെന്നും കേരള പ്രവാസി സംഘം ഏരിയാ ഭാരവാഹികളായ സലിം പരുമല, ഓ.സി രാജു എന്നിവർ ആവശ്യപ്പെട്ടു.