maya

ആലപ്പുഴ : തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിസ്മയം ബുക്സ് പബ്ലിക്കേഷൻസിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് അമ്പാടിയിൽ വാസുദേവന്റെയും പരേതയായ സുജാതദേവന്റെയും മകളും കവിയത്രിയുമായ മായ വാസുദേവിനാണ് കവിയത്രിക്കുള്ള പുരസ്കാരം. ജെ.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി.താമരക്ഷനാണ് മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്‌കാരം. നവംബറിൽ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് അവാർഡ് സമ്മാനിക്കും. മായ വാസുദേവിന്റെ ഹൃദയാക്ഷരങ്ങൾ എന്ന കവിതാ സമാഹാരം വിസ്മയം ബുക്സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കും.