h

ആലപ്പുഴ: കൊറ്രംകുളങ്ങര-പുന്നമട റസിഡന്റ്സ് അസ്സോസിയേഷന്റെയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖൃത്തിൽ ഞായറായ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആര്യാട് ബി.എ‌ഡ്. കോളേജിൽ നടക്കും. ശിശുരോഗം,നേത്രരോഗം,ജനറൽ മെഡിസിൻ,ഗൈനക്കോളജി,ജനറൽ സർജറി,ദന്തരോഗം എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധന ഉണ്ടായരിക്കും. അസോസിയേഷൻ പ്രസിഡന്റ് അ‌‌ഡ്വ.ജോസഫ് മാത്യു ഒറ്റക്കുടശേരി അദ്ധ്യക്ഷത വഹിക്കുന്ന മെഡിക്കൽ ക്യാമ്പ് എ. എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. കൊവിഡ്, കൊവി‌ഡാനന്തര രോഗിബാധിതർ, ഉദരസംബന്ധമായ രോഗമുള്ളവർ, കാൻസർ, ഡയബറ്റിക്സ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് വേണ്ടി ജനറൽ മെഡിസിൻ,സർജറി ഡോക്ടർമാരുടെ പ്രത്യേക സേവനം ലഭ്യമാണ്. ഞായറാഴ്ച്ച രാവിലെ 9ന് മുമ്പായി ക്യാമ്പിൽ എത്തി പേര് രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് മാത്രമായിരിക്കും സൗജന്യ ചികിത്സ.