
ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജർ കൊപ്പാറ എസ്.നാരായണൻ നായരുടെ സ്മരണാർത്ഥം സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള കൊപ്പാറ എസ്.നാരായണൻ നായർ പുരസ്കാരം - 2022 ന് പ്രശസ്ത വാദ്യ കലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരകുട്ടി മാരാർ അർഹനായതായി അവാർഡ് കമ്മിറ്റി ചെയർമാൻ കടമ്മനിട്ട വാസുദേവൻ പിള്ള അറിയിച്ചു.
10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 11 ന് രാവിലെ 9.30 ന് സ്കൂൾഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് പി.സി.വിഷ്ണുനാഥ് എം.എൽ.എ സമ്മാനിക്കും. എം.എസ്. അരുൺ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.