a

മാവേലിക്കര: വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ സ്കൂളിലെ ശിശുവാടികാ പ്രവേശനോത്സവം ഭാരതീയ വിദ്യാ നികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താൻ അദ്ധ്യക്ഷനായി. മാനേജിംഗ് ട്രസ്റ്റി എം.എൻ.ശശിധരൻ, സെക്രട്ടറി വി.അനിൽ കുമാർ, പ്രിൻസിപ്പൽ പി.ഡിന്റോ, അഡ്വ.അനിൽ വിളയിൽ, ബാലൻ പിള്ള ചെറുമഠം, മധുസൂദനൻ പിള്ള, വിനോദ് ഉമ്പർനാട്, അനിൽ ഹരിശ്രീ, രാജഗോപാൽ, എം.ആർ ജയപ്രസാദ്, പി.എം മനോജ്, എൽ.രമാദേവി എന്നിവർ സംസാരിച്ചു.