a

മാവേലിക്കര: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സംരംഭ വായ്പാപദ്ധതി ആരംഭിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളിൽ അർഹരായ ഗുണഭോക്താക്കൾക്കാണ് വായ്പ അനുവദിക്കുന്നത്. നാല് വർഷമാണ് തിരിച്ചടവ് കാലാവധി. വായ്പ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, എം. സോമനാഥൻപിള്ള, ബഹനാൻ ജോൺ മുക്കത്ത്, പൊന്നമ്മ മാത്യു, പുഷ്പലത, ദീപാ മുരളീധരൻ, റീനാ രമേശ്ബാബു തുടങ്ങിയവർ സംസാരിച്ചു.