najeeb

ചാരുംമൂട് : പാറ്റൂർ ശ്രീ ബുദ്ധാ കോളേജ് ഒഫ് എൻജിനീയറിംഗിലെ ബയോ ടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ എം.ടെക് വിദ്യാർത്ഥിയായ നജീബ് ബിൻ ഹനീഫിന്റെ , ഉടമസ്ഥതയിലുള്ള സാറാ ബയോടെക് കമ്പനിക്ക് മൈക്രോ ആൽഗകളുടെ ഗവേഷണത്തിന് യു .എസ് നിക്ഷേപം ലഭ്യമായി. കടൽ പായലുകളെ ഉപയോഗപ്പെടുത്തി ഭക്ഷ്യപാനീയ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസെൻഡ് ഇന്റർനാഷണലും , സാറാ ബയോടെക്കും സംയുക്തമായി ആരംഭിക്കുന്ന സംരംഭം ലക്ഷ്യമിടുന്നത് ഭക്ഷ്യ സംസ്കരണ പ്ലാന്റും വിപണനവുമാണ്.