മാന്നാർ : സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ബ്ലോക്ക്പഞ്ചായത്തുകളിലും ആരോഗ്യമേളകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാവേലിക്കര ബ്ളോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ ആയുർവേദ മെഡിക്കൽക്യാമ്പ് നാളെ നടക്കും. രാവിലെ 10 മുതൽ കുന്നത്തൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലമോഹനൻ ഉദ്ഘാടനം ചെയ്യും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിക്കും. ആയുർവേദ ഡോക്ടർമാരായ ഡോ.സംഗീത, ഡോ.വിനോദ് കൃഷ്ണൻ, ഡോ.ജയലക്ഷ്മി, ഡോ.ബിനു, ഡോ.ദിവ്യ, ഡോ.പ്രിയാദേവദത്ത്, ഡോ.പ്രീതി, ഡോ. എ.ആർ രാധിക തുടങ്ങിയവർ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് മരുന്നുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.