അമ്പലപ്പുഴ: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിങ്കൊടിയുമായി പ്രകടനം നടത്തി. തോട്ടപ്പള്ളിയിൽ നടന്ന പ്രതിഷേധ പ്രകടനം ജി.പ്രകാശ് ഉദ്ഘാടനം ചെയ്‌തു.
സീനോ വിജയരാജ്, സുനിൽകുമാർ, രാജേശ്വരി കൃഷ്ണൻ, അമ്മിണി വിജയൻ, എസ്.മഹാദേവൻ, സിമി പൊടിയൻ,എം.ഗോപി, സിനി തുടങ്ങിയവർ നേതൃത്വം നൽകി. പുറക്കാട് നടന്ന പ്രതിഷേധ പ്രകടനം ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജി.സുഭാഷ് ഉദ്ഘാടനം ചെയ്തു. സജി മാത്തേരിയിൽ, സുമേഷ് രാജൻ, ഷിബു മാവുങ്കൽ, സിറാജ് പുറക്കാട്, എ.നൗഷാദ്, സോമൻ തൈച്ചിറ, റാവു, സുധീഷ്, നിരാജ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
അമ്പലപ്പുഴ ടൗൺ കിഴക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം, യു.ഡി.എഫ്. അമ്പലപ്പുഴ മണ്ഡലം കൺവീനർ ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. എ.ആർ.കണ്ണൻ, എസ്.രാധാകൃഷ്ണൻ നായർ, സി.ശശികുമാർ, വി.ദിൽജിത്ത്, എം.പി.മുരളീകൃഷ്ണൻ, പുന്നശ്ശേരി മുരളി, ജെ.കുഞ്ഞുമോൻ, കെ.ദാസപ്പൻ, ആർ.ദിവ്യ, അനുരാജ് അനിൽകുമാർ, മാനിഷാദ എന്നിവർ നേതൃത്വം കൊടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി സെക്രട്ടറി എസ്.സുബാഹു ഉദ്ഘാടനം ചെയ്‌തു. സുരേഷ് ബാബു, യു.എം.കബീർ, ആർ.വി. ഇടവന, എൻ.ശിശുപാലൻ, വി.രാജു, ഷിതാ ഗോപിനാഥ്,നിസാർ വെള്ളാപ്പള്ളി, മുഹമ്മദ് പുറക്കാട്,രാജേഷ് സഹദേവൻ എന്നിവർ നേതൃത്വം നൽകി. പുന്നപ്ര സൗത്തിൽ നടന്ന പ്രതിഷേധ പ്രകടനം സലിം പള്ളിവെളി ഉദ്ഘാടനം ചെയ്തു. മൈക്കിൾ.പി.ജോൺ, ഹസ്സൻ പൈങ്ങാമഠ.,പി.ഉണ്ണികൃഷ്ണൻ,കെ.ജി.എബ്രഹാം, ശശി ചേക്കാത്തറ,വി.രാധാകൃഷ്ണൻ, ഗോപി, തോമസ് എന്നിവർ നേതൃത്വം കൊടുത്തു. പുന്നപ്ര നോർത്ത് പറവൂർ പടിഞ്ഞാറ് കിഴക്ക് മണ്ഡലങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം പി.വി.ഷാജി ഉദ്ഘാടനം ചെയ്തു. സാജൻ എബ്രഹാം, കെ.എസ്.രാജൻ, ടി.കെ.സുരേഷ്, പി.സി.അനിൽ, ടി.പി.ബാബു, ശശി, ഓമനകുട്ടൻ, മിനി, സജി, അലൻ ,കുഞ്ഞുമോൾ, മേരിക്കുട്ടി, റ്റിമി, റീന, സിനി എബ്രഹാം എന്നിവർ നേതൃത്വം നൽകി.