ആലപ്പുഴ: കേരള സ്റ്റേറ്റ് ഗവ ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ 38ാമത് സംസ്ഥാന സമ്മേളനം 11,12 തീയതികളിൽ ആലപ്പുഴ പ്രിൻസ് ഹോട്ടലിൽ (ഡോ. എം.എസ്. ശൈലജകുമാരി നഗർ) നടക്കും. 11ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന മാദ്ധ്യമ സെമിനാർ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എൻ. രാജേഷ് അദ്ധ്യക്ഷനാകും. ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ഡോ. എ.പി. ശ്രീകുമാർ, മാദ്ധ്യമ പ്രവർത്തകരായ ഭാസി പാങ്ങിൽ (കേരളകൗമുദി), ലിസ്മി എലിസബത്ത് ആന്റണി എന്നിവർ വിഷയാവതരണം നടത്തും.

വൈകിട്ട് 4ന് സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന രക്ഷാധികാരി ഡോ. എം. ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരനും, ഉച്ചയ്ക്ക് രണ്ടിന് ശാസ്ത്ര സെമിനാർ മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മികച്ച ജില്ലാ കമ്മിറ്റിയായി കൊല്ലത്തെ തിരഞ്ഞെടുത്തു.

വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, സംസ്ഥാന കമ്മിറ്റിയംഗം ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, സംസ്ഥാന കമ്മറ്റിയംഗം ഡോ. എസ്. ജീവൻകുമാർ, സ്വാഗത സംഘം ചെയർമാൻ ഡോ. അരുൾ ജ്യോതി എന്നിവർ പങ്കെടുത്തു.