ചേർത്തല : മുഹമ്മ കാട്ടിപറമ്പിൽ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തുംപാട്ടും ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 6ന് ഗുരുപൂജയ്ക്ക് ശേഷം മഹാ ഗണപതിഹോമം, 8.30ന് കലശപൂജ,11ന്കലശാഭിഷേകം, തുടർന്ന് ഭസ്മക്കളം ആരംഭിച്ച് മൂന്ന് കളങ്ങളോടെ ശനിയാഴ്ച പുലർച്ചെ സമാപിക്കും. നാളെ രാവിലെ 7ന് പൊങ്ങുംനൂറും ഇടി.ചടങ്ങുകൾക്ക് തൈക്കാട്ടുശേരി വി.പി.കുമാരൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.