ചേർത്തല:ചേർത്തല അക്ഷരജ്വാല കലാസാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സാഹിത്യ സംഗമവും പാർശ്വവത്ക്കരിക്കപ്പെട്ട കലാകാരന്മാർക്കായുള്ള ഗാനമേള സംഘം ഉദ്ഘാടനവും ആദരിക്കലും കഥാസമാഹാര പ്രകാശനവും 12ന് നടക്കും.സാധാരണക്കാരായ സാഹിത്യകാരന്മാർക്ക് പ്രോത്സാഹനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഗാനമേളാസംഘം രൂപവത്കരിക്കുന്നതെന്ന് പ്രസിഡന്റ് എസ്.ശർമ്മിള,സെക്രട്ടറി മോഹനൻചെട്ടിയാർ കടക്കരപ്പള്ളി,മീനാക്ഷിയമ്മ,കഥാകാരി കൃഷ്ണമ്മപടിഞ്ഞാറെക്കര എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇതിന്റെ ഭാഗമായി വേദിയുടെ രക്തദാനസേവനവും ആരംഭിച്ചു.12ന് ഉച്ചയ്ക്ക് 2ന് ചേർത്തല വുഡ്ലാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം തിരക്കഥാകൃത്ത് രതീഷ് രവി ഉദ്ഘാടനം ചെയ്യും.അക്ഷരജ്വാല പ്രസിഡന്റ് എസ്.ശർമ്മിള അദ്ധ്യക്ഷയാകും.ഗാനാമേള സംഘം മുതിർന്ന അംഗം മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്യും.ജെസ്സി അലക്സ് ചമ്പക്കുളം മുഖ്യ അതിഥിയാകും.കൃഷ്ണമ്മ പടിഞ്ഞാറെകരയുടെ കടൽകക്കകൾ എന്ന കഥാസമാഹാരം രതീഷ് രവി പ്രകാശനം ചെയ്യും.ഉല്ലലബാബു ഏറ്റുവാങ്ങും.