
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടേയും, കേരള ഔഷധ സസ്യ ബോർഡിന്റയും സഹകരണത്തോടെ ശലഭോദ്യാനവും , ഔഷധ സസ്യോദ്യാനവും നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം നടന്നു. കേളേജ് പ്രിൻസിപ്പൽ ഡോ. പി. പി . ഷർമ്മിളയും ഔഷധ സസ്യ ബോർഡ് എക്സിക്യൂട്ടീവ് അംഗം ഡോ. പ്രിയ ദേവദത്തും ചേർന്ന് സസ്യങ്ങൾ നട്ടു ഉദ്ഘാടനം നിർവ്വഹിച്ചു. എ.എൻ.എച്ച്.എസ് പ്രസിഡന്റ് ബി.രവീന്ദ്രൻ, സെക്രട്ടറി ഡോ. എസ്.ഷീല , ഇ.ആർ അശോകൻ എന്നിവർ സംസാരിച്ചു.