കായംകുളം: എ.എം ആരിഫ് എം.പി പ്രാദേശിക വികസന ഫണ്ടിൽ നിന്നും കായംകുളം സർക്കാർ ആശുപത്രിക്ക് ആംബുലൻസ് അനുവദിച്ചു. കായംകുളം നഗരസഭയുടെ അഭ്യർത്ഥന മാനിച്ചാണ് ആധുനിക നിലയിലുള്ള ആംബുലൻസ് അനുവദിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 1:30 എ.എം ആരിഫ് ഫ്ലാഗ് ഓഫ് ചെയ്യും യു. പ്രതിഭ എം.എൽ.എ നഗരസഭ ചെയർപേഴ്സൺ പി.ശശികല എന്നിവർ പങ്കെടുക്കും.