ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 56-ാംമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോർഡുകൾ യൂത്ത് കോൺഗ്രസ് അക്രമികൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു സമീപം പ്രകടനവും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആർ.രാജീവ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.പ്രശാന്ത്ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ഏരിയ സെക്രട്ടറി എസ്.രഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. ഇന്നും നാളെയും കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം.