കായംകുളം: കായംകുളം നഗരസഭയിൽ വാർഡ് സഭകൾ കൂടാതെ വികസന സെമിനാർ വിളിച്ചു ചേർക്കാനുള്ള നീക്കത്തിനെതിരെ യു.ഡി. എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
വാർഡ് സഭകൾ കൂടാതെ വികസന സെമിനാറുകൾ നടത്താൻ പാടില്ലെന്നാണ് ചട്ടം. ഇത് മറച്ചു വച്ച് മിനുട്ട്സ് തിരുത്തി വികസന സെമിനാർ നടത്താൻ തീരുമാനിച്ച നഗരസഭ ചെയർപേഴ്സൻ രാജിവയ്ക്കണമെന്ന് യു.ഡി. എഫ് ആവശ്യപ്പെട്ടു.
കൗൺസിലർമാരായ കെ പുഷ്പദാസ്, പി സി റോയ്, എ പി ഷാജഹാൻ, അംബിക,അൻസാരി കോയിക്കലേത്ത്, ബിജു നസറുള്ള, സുമിത്രൻ എന്നിവർ പങ്കെടുത്തു.