ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ ഹരിപ്പാട് കുമാരപുരം കവറാട്ട് ഇന്ദീവരത്തിൽ ഡോ. ബി. സരേഷ് കുമാറിന് നിറകണ്ണുകളോടെ യാത്രാമൊഴി നൽകി. ബുധനാഴ്ച രാത്രി അന്തരിച്ച സുരേഷ്കുമാറിന് അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖരുൾപ്പടെ നിരവധി പേരാണ് എത്തിയത്. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, രമേശ് ചെന്നിത്തല എം.എൽ.എ, ബി.ഡി.ജെഎസ് നേതാവ് അഡ്വ. ജ്യോതിഷ്, ടി.കെ. ദേവകുമാർ, എം. സത്യപാലൻ, അഡ്വ. ടി.എസ്. താഹ, രുഗമിണീ രാജു, എസ്. സുരേഷ്, അനസ് അലി, പൂപ്പള്ളി മുരളി, ശ്രീധരൻ, ടി. മുരളി, ലേഖ മനോജ്, സുര ബാല, കൈപ്പള്ളി അയ്യപ്പൻ, ദിനുവാലുപറമ്പിൽ, ഷിബു, അശോക് കുമാർ, വി. മുരളീധരൻ, സജീവ്, ശ്രീനിവാസൻ, ധർമ്മരാജൻ തുടങ്ങിയ നിരവധി പേർ വീട്ടിൽ എത്തിയിരുന്നു. സീനിയർ വെറ്ററിനറി സർജനായി സർവീസിൽ നിന്നും വിരമിച്ച ശേഷം ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്ന സുരേഷ് കുമാർ അവസാനമായി പങ്കെടുത്തത് പരിപാടി കഴിഞ്ഞ ദിവസം നടന്ന കാർത്തികപ്പള്ളി യൂണിയൻ കൗൺസിലായിരുന്നു. വൈകിട്ട് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
# കാർത്തികപ്പള്ളി യൂണിയൻ അനുശോചിച്ചു
സൗമ്യമുഖമുള്ള മികച്ച സംഘാടകനും ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനുമാണ് സുരേഷ്കുമാറിന്റെ വേർപാടിലൂടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായതെന്ന് എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ്, യൂത്ത് മൂവ്‌മെന്റ് താലൂക്ക് പ്രസിഡന്റ്, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗം, യൂണിയൻ കൗൺസിലർ, ശ്രീനാരായണ എംപ്ലോയീസ് ഫോറം ജില്ലാ വൈസ് പ്രസിഡന്റ്, ശ്രീനാരായണ സാംസ്‌കാരിക സമിതി എക്‌സിക്യൂട്ടീവ് അംഗം, കവറാട്ട് മഹാദേവ ക്ഷേത്ര ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സുരേഷ്കുമാറിന്റെ വേർപാടിൽ കാർത്തികപ്പള്ളി യൂണിയൻ അനുശോചനം രേഖപെടുത്തി. അനുശോചന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോകപണിക്കർ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലിംകുമാർ, കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി ആർ. രാജേഷ് ചന്ദ്രൻ, യോഗം ഡയറക്ടർ പ്രൊഫ. സി.എം.ലോഹിതൻ, എം.സോമൻ, കെ. സുധീർ, ഡോ. കോശി, മുൻ പഞ്ചയാത്ത് അംഗം രാജൻ, കവറാട്ട് മഹദേവക്ഷേത്ര യോഗം പ്രസിഡന്റ് രാജൻ തുടങ്ങിയവർ സംസാരിച്ചു.