d

ആലപ്പുഴ: വലിയമരം വാർഡിനെ ശുചിത്വ പദവിയിലേയ്ക്കുയർത്താൻ വാർഡിലെ അജൈവ മാലിന്യ ശേഖരണം ഹരിതകർമ്മ ഊർജ്ജിതമാക്കി. നിർമ്മല ഭവനം നിർമ്മല നഗരം 2.O അഴകോടെ ആലപ്പുഴ കാമ്പയിന്റെ ഭാഗമായി ഹരിതകർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം മുഴുവൻ വീടുകളിലും ഉറപ്പാക്കുന്നതിനായുള്ള ഗൃഹ സന്ദർശന കാമ്പയിൻ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. 60 ഓളം ഹരിതകർമ്മസേന പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തി .എ.എസ്.കവിത, ജെ.എച്ച്.ഐ ജയകുമാർ, എ.ഡി.എസ് ചെയർപേഴ്‌സൺ ഷാഹിത, സെക്രട്ടറി ഹേമ സിന്ധു, ക്യാൻ ആലപ്പി, ഐ.ആർ.ടി.സി പ്രവർത്തകർ സുലൈഖ, വിഷ്ണു, ഷാരൂഖ്, ജന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.