
മാന്നാർ: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022 - 23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. കുന്നത്തൂർ ശ്രീദുർഗാ ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി ഗ്രാമസഭയിൽ ഭിന്നശേഷിക്കാരും രക്ഷകർത്താക്കളും ഉൾപ്പെടെ മുന്നൂറോളംപേർ പങ്കെടുത്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിൽശ്രദ്ദേയം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യസമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു. വികസന സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുജാത മനോഹരൻ, അനീഷ് മണ്ണാരേത്ത്, സെലീന നൗഷാദ്, വി.കെ ഉണ്ണികൃഷ്ണൻ, ശാന്തിനി.എസ്, ബയോമിത്രം കോ ഓർഡിനേറ്റർ സംഗീത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു നന്ദി പറഞ്ഞു.