ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനസംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. യോഗം എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡൻറ് എസ്. അജുലാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു.ജി മുഖ്യപ്രഭാഷണം നടത്തി. ട്രഷർ ഡോ. വിഷ്ണു സംഘടനാ സന്ദേശം നൽകി. യോഗത്തിന് യൂണിയൻ കൗൺസിലർ കൂടിയായ എംപ്ലോയീസ് ഫോറം കേന്ദ്ര എക്‌സിക്യുട്ടീവ് മെമ്പർ ദിനു വാലുപറമ്പിൽ സ്വാഗതവും ഫോറം നിയുക്ത യൂണിയൻ പ്രസിഡന്റ് ബി.ആനന്ദരാജ് നന്ദിയും പറഞ്ഞു. എംപ്ലോയീസ് ഫോറം യൂണിയൻ ഭാരവാഹികളായി ബി.ആനന്ദരാജ് (പ്രസിഡൻറ്), പി. എൻ. പ്രഭാകാരൻ, സന്തോഷ് ചൂരക്കാട്ട്, (വൈസ് പ്രസിഡന്റുമാർ), വിനോദ്.ജി (സെക്രട്ടറി), ഷാൻ. പി. രാജ്, ഗോകുൽ. ജി. ദാസ് (ജോ. സെക്രട്ടറിമാർ) രതീഷ് കാട്ടിൽ മാർക്കറ്റ്(ട്രഷറർ) ദിനു വാലുപറമ്പിൽ, ഡി. സജി, കെ. സുധീർ(കേന്ദ്ര സമിതി അംഗങ്ങൾ) എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.ആർ. സുരേഷ്, ഉഷ വേണുഗോപാൽ, മുത്ത്, നിഷ ഭാനു, നിഷാദ്, സുജിത്ത് തൊട്ടപ്പള്ളി, അജിത്ത് കരുവാറ്റ എന്നിവരെ തിരഞ്ഞെടുത്തു.