
ആലപ്പുഴ : സംഗീതസംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഹിഷാം അബ്ദുൾ വഹാബിനും,തീരക്കഥാകൃത്തിനുള്ള അവാർഡ് നേടിയ ഷാഹി കബീറിനും സ്വന്തം ജില്ലയായ ആലപ്പുഴയിൽ പ്രൗഢമായ സ്വീകരണമൊരുങ്ങുന്നു. എ. ബി.സി.ആലപ്പി ബീച്ച് ക്ലബ്ബിന്റെ 10-ാംമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈപരിപാടി സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം യോഗം വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. ജൂലായ് 9ന് ആലപ്പുഴ ടൗൺഹാളിൽ സംഘടിപ്പിക്കുന്നചടങ്ങിൽ മൺമറഞ്ഞ ഗായകൻ കെ.കെ.യെ അനുസ്മരിച്ച് മലയാളത്തിലെ പ്രശസ്ത കലാകാരന്മാർ നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. ഇന്നലെ ആലപ്പുഴ രാമവർമ്മക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വി.ജി.വിഷ്ണുവിനെ സംഘാടക സമിതി ചെയർമാനായി തിരഞ്ഞെടുത്തു.സുജാത്കാസിം വർക്കിംഗ് ചെയർമാനായും,സി.വി.മനോജ്കുമാർ, ജനറൽ കൺവീനറായും,ദേവനരായണൻ, ഉമേഷ് മല്ലൻ, കൺവീനർമാരായും, ബിനു ശങ്കർ ട്രേഷററായും , പബ്ലിസിറ്റി കമ്മറ്റി ചെയർമാനായി ഒ.വി. പ്രവീൺ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആയി അഡ്വ. കുര്യൻ ജെയിംസ് കൺവീനർ ആയി സി.ടി.സോജി പ്രോഗ്രാം കോർഡിനേറ്ററായി വിമൽ പക്കിയും പ്രവർത്തിക്കും.