arr

അരൂർ: അരൂർ സർവീസ് സഹകരണ സംഘം പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.എസ്.ഡി.പി. ചെയർമാൻ സി.ബി. ചന്ദ്രബാബു നിർവഹിച്ചു. സംഘം പ്രസിഡന്റ് ബിജു പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സഹകരണ സംഘം ജില്ലാ ജോ. രജിസ്ട്രാർ എസ്. ജോസി, അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി, സി.പി.എം അരൂർ ഏരിയാ സെക്രട്ടറി പി.കെ. സാബു, അരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.വി.ശ്രീജിത്ത്, പഞ്ചായത്ത് അംഗം എ.എ. അലക്സ്, കെ.സി.ഇ. യു. അരൂർ ഏരിയാ സെക്രട്ടറി എം.ആർ.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. സംഘം സെക്രട്ടറി സി.എസ്.ശെൽവരാജ് സ്വാഗതവും ഭരണസമിതി അംഗം കെ.വി. അജയൻ നന്ദിയും പറഞ്ഞു.