ആലപ്പുഴ : നെല്ലിന്റെ സംഭരണവില കേന്ദ്രസർക്കാർ ക്വിൻറലിന് നൂറു രൂപ വർദ്ധിപ്പിച്ച സാഹചര്യത്തിൽ ആനുപാതികമായി സംസ്ഥാന സർക്കാരും സംഭരണവിലയിൽ വർദ്ധനവ് വരുത്തണമെന്ന് കേരള സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.സംഭരണണവില വർദ്ധനവ് ആവശ്യപ്പെട്ട് കർഷക ഫെഡറേഷൻ കഴിഞ്ഞ കുറെ വർഷങ്ങളായി സമര രംഗത്തുണ്ടായിരുന്നു. നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് മുപ്പത് രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ കൃഷിവകുപ്പ് മന്ത്രി , ധനകാര്യ മന്ത്രി , മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഇ--മെയിൽ സന്ദേശം അയ
ച്ചു.